ആമുഖം
ആമുഖം
മനസ് എന്ന് പറയുമ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് അത് ഒരു അവയവം ആണെന്നാണ്. കുഞ്ഞുന്നാൾ മുതൽ നമ്മൾ കേൾക്കുന്ന ഒരു വാക്കാണ് 'മനസ്സിലായോ?' അക്കാലം മുതൽ എല്ലാരുടെയും ചിന്തകളിൽ ഹൃദയം അല്ലെങ്കിൽ തലച്ചോർ ആണ് മനസ് . അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം / നല്ല തല ഉണ്ടാകണം എന്നൊക്കെ മനുഷ്യന്‍ പറയുമ്പോള്‍ മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മനസ് എന്താണ്? അതിനു പൂര്‍ണമായ ഒരു നിര്‍വചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്‍കിയിട്ടില്ല.“ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം, വികാരങ്ങള്‍, ആഗ്രഹങ്ങള്‍, ഓര്‍മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് എന്നിവയെ ആണ് പൊതുവായി മനസ് എന്ന് പറയുന്നത്.
ഞാൻ അഞ്ജലി പ്രസാദ് , തിരുവനന്തപുരം ആണ് സ്വദേശം. കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് ആണ് . തിരുവനന്തപുരം തിരുമലയിൽ പ്രവർത്തിക്കുന്ന ANJELS MIND CARE എന്ന കൗൺസിലിംഗ് സെന്ററിന്റെ ചെയർമാൻ ആണ് .
Comments
Post a Comment